Wed, 19 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Arjuna For Teresa

ട്രീ​സ ജോ​ളി​ക്കും മു​ഹ​മ്മ​ദ് അ​ജ്മ​ലി​നും അ​ർ​ജു​ന

ന്യൂ​ഡ​ൽ​ഹി: 2025ലെ ​ദേ​ശീ​യ കാ​യി​ക പു​ര​സ്കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു. കാ​യി​ക​രം​ഗ​ത്തെ മി​ക​ച്ച പ്ര​ക​ട​ന​ത്തി​നു ന​ൽ​കു​ന്ന അ​ർ​ജു​ന അ​വാ​ർ​ഡി​ന് ര​ണ്ടു മ​ല​യാ​ളി​ക​ളു​ൾ​പ്പെ​ടെ 17 പേ​ർ അ​ർ​ഹ​രാ​യി. ബാ​ഡ്മി​ന്‍റ​ൺ താ​ര​മാ​യ ട്രീ​സ ജോ​ളി​യും അ​ത്‌​ല​റ്റി​ക്സ് താ​ര​മാ​യ വി. ​മു​ഹ​മ്മ​ദ് അ​ജ്മ​ലു​മാ​ണ് കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള അ​ർ​ജു​ന അ​വാ​ർ​ഡ് ജേ​താ​ക്ക​ൾ.

ചെ​സ് ലോ​ക​ക​പ്പ് ജേ​താ​വ് ദി​വ്യ ദേ​ശ്മു​ഖും പു​ല്ലേ​ല ഗോ​പീ​ച​ന്ദി​ന്‍റെ മ​ക​ളാ​യ ബാ​ഡ്മി​ൻ​ന്‍റ​ൺ താ​രം ഗാ​യ​ത്രി ഗോ​പീ​ച​ന്ദും ഇ​ന്ത്യ​ൻ ചെ​സ് ഗ്രാ​ൻ​ഡ്മാ​സ്റ്റ​റാ​യ വി​ദി​ത് ഗു​ജ​റാ​ത്തി​യും അ​ർ​ജു​ന അ​വാ​ർ​ഡി​ന് അ​ർ​ഹ​രാ​യ 17 പേ​രി​ലു​ൾ​പ്പെ​ടു​ന്നു.

2022 കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സി​ൽ ഇ​ര​ട്ടമെ​ഡ​ൽ നേ​ടി​യ ട്രീ​സ ജോ​ളി, ക​ണ്ണൂ​ർ പു​ളി​ങ്ങോം സ്വ​ദേ​ശി​യാ​ണ്. ന്യൂ​ഡ​ൽ​ഹി ഇ​ന്ദി​രാ​ഗാ​ന്ധി സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന ലോ​ക ബാ​ഡ്മി​ന്‍റ​ൺ ചാ​ന്പ്യ​ൻ​ഷി​പ്പി​ന്‍റെ ര​ണ്ടാം റൗ​ണ്ടി​ൽ മ​ത്സ​രി​ക്കാ​ൻ ത​യാ​റെ​ടു​ത്തി​രി​ക്കെ​യാ​ണ് ട്രീ​സ​യെ​ത്തേ​ടി പു​ര​സ്കാ​ര വാ​ർ​ത്ത​യെ​ത്തി​യ​ത്.

ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ഡ​ബി​ൾ​സി​ൽ മ​ത്സ​രി​ക്കു​ന്ന ട്രീ​സ​യു​ടെ റാ​ക്ക​റ്റ് പ​ങ്കാ​ളി​യാ​യ ഗാ​യ​ത്രി ഗോ​പീ​ച​ന്ദി​നും അ​ർ​ജു​ന ല​ഭി​ച്ച​തോ​ടെ സ​ന്തോ​ഷ​വും ഇ​ര​ട്ടി​യാ​യി. ഇ​രു​വ​രും ര​ണ്ടാം റൗ​ണ്ട് ജ​യി​ച്ച് ലോ​ക ചാ​ന്പ്യ​ൻ​ഷി​പ്പി​ന്‍റെ പ്രീ​ക്വാ​ർ​ട്ട​റി​ൽ പ്ര​വേ​ശി​ച്ചു.
പാ​ല​ക്കാ​ട് ചെ​ർ​പ്പു​ള​ശേ​രി സ്വ​ദേ​ശി​യാ​യ മു​ഹ​മ്മ​ദ് അ​ജ്മ​ൽ 2023 ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ പു​രു​ഷ​ന്മാ​രു​ടെ 4x400 റി​ലേ​യി​ൽ സ്വ​ർ​ണം നേ​ടി​യ ഇ​ന്ത്യ​ൻ ടീ​മി​ൽ അം​ഗ​മാ​യി​രു​ന്നു.

കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സ് ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി മെ​ഡ​ൽ നേ​ടു​ന്ന ഇ​ന്ത്യ​ൻ താ​ര​മെ​ന്ന നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ തേ​ജ​സ്വി​ൻ ശ​ങ്ക​ർ, പാ​രാ​ലി​ന്പി​ക് താ​രം ഏ​ക‌്ത ഭ്യാ​ൻ, ഹോ​ക്കി താ​രം രാ​ജ്കു​മാ​ർ പാ​ൽ, ക​ബ​ഡി താ​ര​ങ്ങ​ളാ​യ പൂ​ജ, സു​ർ​ജീ​ത് തു​ട​ങ്ങി​യ​വ​രും അ​ർ​ജു​ന​യ്ക്ക് അ​ർ​ഹ​രാ​യി.

രാ​ജ്യ​ത്തെ ഏ​റ്റ​വും പ​ര​മോ​ന്ന​ത കാ​യി​ക ​ബ​ഹു​മ​തി​യാ​യ മേ​ജ​ർ ധ്യാ​ൻ​ച​ന്ദ് ഖേ​ൽ​ര​ത്ന അ​വാ​ർ​ഡ് ഇ​ത്ത​വ​ണ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. 2014നു​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഖേ​ൽ​ര​ത്ന അ​വാ​ർ​ഡ് പ്ര​ഖ്യാ​പി​ക്കാ​തി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, ഇ​തി​ഹാ​സ ഫു​ട്ബോ​ൾ താ​രം ഐ. ​അ​രു​മ​നാ​യ​ക​ത്തി​ന് അ​ർ​ജു​ന അ​വാ​ർ​ഡി​ന്‍റെ സ​മ​ഗ്ര​ സം​ഭാ​വ​ന​യ്ക്കു​ള്ള പു​ര​സ്കാ​രം ന​ൽ​കി. അ​ത്‌​ല​റ്റി​ക്സ് കോ​ച്ച് പ​ർ​വീ​ർ സിം​ഗ്, ബോ​ക്സിം​ഗ് കോ​ച്ച് ഛോട്ടെ ​ലാ​ൽ യാ​ദ​വ്, ഷൂ​ട്ടിം​ഗ് കോ​ച്ച് നേ​ഹ ന​ന്ദ​കു​മാ​ർ എ​ന്നി​വ​ർ 2025ലെ ​ദ്രോ​ണാ​ചാ​ര്യ അ​വാ​ർ​ഡി​ന് അ​ർ​ഹ​രാ​യി.

സു​പ്രീം​കോ​ട​തി മു​ൻ ജ​ഡ്ജി ജ​സ്റ്റീ​സ് അ​രു​ൺ കു​മാ​ർ മി​ശ്ര അ​ധ്യ​ക്ഷ​നാ​യ സെ​ല​ക്‌​ഷ​ൻ ക​മ്മി​റ്റി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണു സ​ർ​ക്കാ​ർ പു​ര​സ്കാ​ര​ജേ​താ​ക്ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

Latest News

Corehub Up